അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാല്‍ എതിര്‍ക്കില്ലെന്നും കോടതി പറഞ്ഞു.കൂടാതെ പുല്‍മേടുകള്‍ക്ക് പകരം യൂക്കാലി മരങ്ങള്‍ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. നമ്മള്‍ സ്വാര്‍ത്ഥ സമൂഹമായി മാറുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പന്‍ വിഷയത്തില്‍ നെന്മാറ എംഎല്‍എ കെ ബാബുവിന്റെ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളില്‍ അഗസ്ത്യാര്‍ കൂടം പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.