കെ കെ എം എയുടെ ഇരുപത്തിമൂന്നാമത് പൊതു കിണർ നിർമാണത്തിനു തുടക്കം

0
28

കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കുടിവെള്ള പദ്ധതിയുടെ ഇരുപത്തിമൂന്നാമത് പൊതു കിണർ കൊയിലാണ്ടിക്കടുത്ത ചേലിയയിൽ നിമ്മാണ പ്രവർത്തനം ആരംഭിച്ചു

കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കെ.കെ.എം.എ. സോഷ്യൽ പ്രൊജക്റ്റ്‌ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സൗജന്യമായി നിർമ്മിച്ച് നൽകുന്ന ഇരുപത്തിമൂന്നാമത് പൊതു കിണർ കൊയിലാണ്ടിക്കടുത്ത ചേലിയയിൽ നിമ്മാണ പ്രവർത്തനത്തിനു തുടക്കം
ചേലിയ ജുമു
അത്ത് പള്ളിക്ക് സമീപം നിർമ്മിക്കുന്ന പൊതു കിണറിന്റെ കുറ്റി അടിക്കൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത്സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ടി. എം. കോയ സാഹിബ്‌ നിർവ്വഹിച്ചു .

പ്രദേശത്തെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നാല്പത്തഞ്ചോളം കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന ഈ കിണറിന്റെ പണി ഒരു മാസം കൊണ്ട് പൂർത്തീകരിച്ചു സമൂഹത്തിനു സമർപ്പിക്കുമെന്ന് കെ കെ എം എ ഭാരവാഹികൾ അറിയിച്ചു .
ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, യു എ ബക്കർ, ആ ർ. വി.അബ്ദുൽ റഹീം മൌലവി, സലീം അറക്കൽ, അബ്ദു കുടിച്ചിറ, എം സി ശറഫുദ്ധീൻ മറ്റു സംസ്ഥാന നേതാക്കൾ പങ്കെടുത്തു….
✍️
റിപ്പോർട്ട്‌ by
KKMA News Team

AP Abdul Salsm
13/04/2023