ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്നു’; ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ

0
21

ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ബിഷപ്പുമാരുടെ അഭിപ്രായം വ്യക്തിപരം മാത്രമാണ്. സമൂഹത്തിന്റെ പൊതുനിലപാടായി ഇതിനെ കാണേണ്ടതില്ലെന്നും ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞു. ഗോധ്ര കലാപകാലത്ത് കന്യാസ്ത്രീളേയും വൈദികരേയും ന​ഗ്നരായി തെരുവിലൂടെ വലിച്ചിഴച്ചത് ക്രൈസ്തവർ മറക്കില്ല. ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ മോദി പളളി സന്ദർശിച്ചത് അപഹാസ്യമാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെയുളള അതിക്രമങ്ങളെ ചെറുക്കാൻ തയ്യാറാകാത്തത് വിചാരധാരയെ സാധൂകരിക്കുന്നതിനാലാണെന്നും ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ വിമർശിച്ചു.

ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിജെപിയുടെ നിശബ്ദ പിന്തുണ അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞിരുന്നു