തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിൽ മൂന്ന് ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

0
21

തിരുവനന്തപുരംതൈക്കാട് സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.മൂന്നുലക്ഷം രൂപ നൽകി തിരുവല്ലം സ്വദേശിയാണ് 11 ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത്. വാങ്ങിയ ആളിൽ നിന്ന് പോലീസ് കുട്ടിയെ വീണ്ടെടുത്തിട്ടുണ്ട്.നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഉള്ളത്.