അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുകയാണ്. കൂട്ടിൽ കയറ്റിക്കഴിഞ്ഞാലേ അരിക്കൊമ്പൻ നിയന്ത്രണത്തിലായി എന്ന് പറയാൻ കഴിയുകയുളളൂ. ഇപ്പോൾ ദൗത്യസംഘത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് അരിക്കൊമ്പൻ. ദൗത്യസംഘം ധീരമായ നേതൃത്വമാണ് നൽകുന്നത്. മൃഗസ്നേഹികളും വന്യ മൃഗാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കളും സർക്കാരിന് ഒരുപോലെയാണ്. അഞ്ച് മിനിറ്റ് കൊണ്ട് ആനയെ മയക്കു വെടി വെച്ച് കൂട്ടിൽ കയറ്റാനാകില്ലെന്ന് ജനത്തിന് മനസ്സിലായി. അരിക്കൊമ്പനെ മാറ്റുമ്പോൾ മറ്റ് ആനകൾ പ്രകോപിതരാകാൻ സാധ്യതയുണ്ട്. മുൻകരുതലുകൾ തുടരേണ്ടിവരും. ആനയെ രക്ഷിക്കുക ജനങ്ങളെ രക്ഷിക്കുക അതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
ഉൾവനത്തിൽ വിട്ടാലും അരിക്കൊമ്പൻ നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്പനെ കൊണ്ടുപോകുന്നത് ചിത്രീകരിക്കരുതെന്നാണ് കോടതി നിർദേശം. അറിയാനും അറിയിക്കാനും മാധ്യമപ്രവർത്തകർക്ക് സ്വാന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.