രണ്ടരക്കോടി രൂപ കുടിശ്ശിക; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി KSEB

0
31

തിരുവനന്തപുരം: വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. 28ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്‍റി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നടപടി. 2.5 കോടി രൂപ കുടിശികയുണ്ടെന്നു പറഞ്ഞാണ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിഛേദിച്ചത്.

പലവട്ടം നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കഴക്കൂട്ടം കെ എസ് ഇ ബി സെഷൻ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്‍റെ ഫ്യൂസ് ഊരിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാല്‍ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്റർ സഹായത്തോടെയാണെന്ന് കെസിഎ അറിയിച്ചു