സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വരുന്ന നാല് ദിവസം കൂടി മഴ തുടരും. ഉച്ചയ്ക്ക് ശേഷം ഇടി മിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. മെയ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്. തെക്ക്- മധ്യ ജില്ലകളിലാണ് മഴ സാധ്യത കുടുതല്‍. മുന്നറിയിപ്പിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്
അതേസമയം, കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ പാലിക്കണം. അടുത്ത് രണ്ട് ദിവസത്തേയ്ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ താപനില വര്‍ധിക്കാനും സാധ്യതയുണ്ട്. രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ധിക്കാനാണ് സാധ്യത. കാലവര്‍ഷം ഇത്തവണ ജൂണ്‍ നാലിന് എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.