സെക്കുലർ ഇന്ത്യാ റാലി തടസ്സപ്പെടുത്താനും നേതാക്കളെ കള്ളകേസിൽ കുടുക്കാനും ശ്രമം,മന്ത്രി ദേവർകോവിലിനെ തെരുവിൽ തടയാൻ നിർബന്ധിതമാകും- ഐ എൻ എൽ

0
25

തിരുവനന്തപുരം :ഐ എൻ എൽ (വഹാബ് പക്ഷം )മെയ് 26ന് കോഴിക്കോട് കടപ്പുറത്തു നടത്താൻ നിശ്ചയിച്ചിട്ടുള്ള സെക്കുലർ ഇന്ത്യാ റാലിയും സമ്മേളനവും മന്ത്രി അഹമ്മദ് ദേവർകോവിലും കൂട്ടരും തടയാനും നേതാക്കളെ കള്ളകേസിൽ കുടുക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങൾ തുടർന്നാൽ മന്ത്രിയെ തെരുവിൽ തടയാൻ ഐ എൻ എൽ പ്രവർത്തകർ നിർബന്ധിതരാകുമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ പറഞ്ഞു.* *ഫാസിസത്തിനെതിരെ ഇടതുപക്ഷത്തിനു ശക്തിപകരുക എന്ന ലക്ഷ്യത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബ്‌ വിഭാവനംചെയ്ത ഐ എൻ എൽ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കവും ചെറുക്കപ്പെടുകതന്നെ ചെയ്യുമെന്നും മെയ് 26ലെ സെക്കുലർ ഇന്ത്യാ റാലി ചരിത്രസംഭവമാക്കിമാറ്റാൻ എല്ലാ ഓരോ ഐ എൻ എൽ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.*