കോടതി നിർദേശം ലംഘിച്ച് ഇടുക്കി ശാന്തൻപാറയിൽ പാർട്ടി ഏരിയ കമ്മിറ്റി ഓഫിസിന്‍റെ നിർമാണം നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു.
ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ കെട്ടിടം ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പാർട്ടി ഓഫിസ് നിർമാണം വിലക്കി ചൊവ്വാഴ്ച കോടതി സ്റ്റോപ്പ് മെമോ പുറപ്പെടുവിച്ചിരുന്നു. ഉത്തരവിട്ടിട്ടും രാത്രികാലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.
കലക്‌ടർ സ്റ്റോപ്പ് മെമോയ്ക്കു നിർദേശം നൽകിയിട്ടുണ്ടായിരുന്നെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് ഇന്ന് കേസ് പരിഗണിക്കവെ കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. വിഷയത്തിൽ അജ്ഞത നടിക്കരുിതെന്നും ഒരു രാഷ്ട്രീയ പാർട്ടിയാണെന്നു കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്നും കോടതി ചൂണ്ടിക്കാട്ടി.