എയർ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് കൊണ്ടുപോയ സമീറിനെതിരെ കേസ്

0
24

കാസർഗോഡ് ബേക്കലിൽ  മദ്രസയിൽ പോകുന്ന വിദ്യാർത്ഥികൾക്ക്  തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ പൊലീസ് സ്വമേധയ കേസെടുത്തു.

ഹദ്ദാദ് നഗർ സ്വദേശിയും നാഷ്ണൽ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റ് കൂടിയായ സമീറിനെതിരെയാണ്കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക്സംരക്ഷണമൊരുക്കിയത്‌. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ്  സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്.