സാങ്കേതികത്തകരാർ, പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ തനിയെ തുറന്നു

0
27

ബുധനാഴ്ച പുലര്‍ച്ചെയാണ് പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളിൽ ഒന്ന്  സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ആറു ഷട്ടറുകൾ തുറന്നു. ചാലക്കുടി പുഴയിൽ നാലര മീറ്റർ വരെ ജലനിരപ്പ് ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.