മേല്‍പ്പറമ്പ് : വര്‍ഗ്ഗീയ ഫാസിസ്റ്റ് ധ്രുവീകരണത്തെ തടയാന്‍ മത നിരപേക്ഷ കൂട്ടായ്മക്ക് മാത്രമേ കഴിയുകയുള്ളുവെന്നും, അത് കൊണ്ട് തന്നെ ഇടത് പക്ഷ മതേതര കൂട്ടായ്മക്ക് ശക്തി പകരണമെന്നും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ എ.പി അബ്ദുള്‍ വഹാബ് പ്രസ്താവിച്ചു. പാര്‍ട്ടി പ്രഖ്യാപിച്ച സെക്കുലര്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് മേല്‍പ്പറമ്പില്‍ നടന്ന ജില്ലാ തല നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എ. കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യദ് സി പി നാസര്‍ കോയ തങ്ങള്‍, വൈസ് പ്രസിഡന്റുമാരായ കെ.പി.ഇസ്മയില്‍, എം.കെ. ഹാജി, എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡന്റ് ഒ.പി. റഷീദ്, നാഷണല്‍ ഫാര്‍മേര്‍സ് ലീഗ് സംസ്ഥാന പ്രസിഡന്റ് എം എസ് മുഹമ്മദ് മാസ്റ്റര്‍, എന്‍.പി.എല്‍ സംസ്ഥാന പ്രസിഡന്റ് റഫീഖ് അഴിയൂര്‍, ജനറല്‍ സെക്രട്ടറി സാലിം ബേക്കല്‍, ശോഭ അബൂബക്കര്‍ ഹാജി, ഇഖ്ബാല്‍ മാളിക, എ.കെ. കമ്പാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഷരീഫ് കൊളവയല്‍ സ്വാഗതവും അമീര്‍ കോടിയില്‍ നന്ദിയും പറഞ്ഞു.