ലൈംഗിക പീഡനം: സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞു

കോഴിക്കോട്:സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ വെള്ളിയാഴ്ച വരെ ഇയാതൊ അറസ്റ്റ് ചെയ്യരുതെന്ന് ജില്ലാകോടതി. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണിത്. പോലീസ് റിപ്പോർട്ട് കോടതിയിൽ ഇതുവരെ ഹാജരാക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് തടഞ്ഞത്.
20 ദിവസം മുൻപ് നല്കിയ പരാതിയിൽ കേസ്സെടുത്തിട്ടും കുറ്റാരോപിതൻ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപണം ഉണ്ട്. ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ സിവിക് ചന്ദ്രന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.ഇതിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു.