പോപ്പുലര്‍ ഫ്രണ്ടിന്റെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം നല്‍കിയ മലയാളികളുടെ ലിസ്റ്റ് എന്‍ ഐ എ ശേഖരിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം ചെയ്ത മലയാളികളുടെ വിവരങ്ങൾ ദേശീയ അന്വേഷണഏജൻസിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും ശേഖരിച്ചു.   ഉത്തരേന്ത്യയിലും വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലും പാവപ്പെട്ട മുസ്‌ളീം വിഭാഗങ്ങളുടെ ഇടയില്‍ സാമൂഹ്യസേവന പ്രവര്‍ത്തനം നടത്തുന്നതിനെന്ന പേരിലാക്കിരുന്നു ധനസമാഹരണം.

പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രമുഖ നേതാവായ ബി പി അബ്ദുള്‍ റസാഖാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന് വേണ്ടി കേരളത്തിലും, ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും പണപ്പിരവ് നടത്തിയതെന്ന് ഇ ഡി കണ്ടെത്തി.  ഗള്‍ഫില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പിരിച്ച കോടികള്‍ നിയമവിരുദ്ധമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് മാറ്റിയതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.