പോപ്പുലര്‍ ഫ്രണ്ട് നിരോധനം: തുടര്‍ നടപടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും

0
21

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്കായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പിഎഫ്ഐ നിരോധനത്തെ കുറിച്ചുള്ള കേന്ദ്ര വിജ്ഞാപനം ഇന്നലെ സര്‍ക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല.

ഉത്തരവിനായുള്ള ഫയല്‍ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്കായി ബുധനാഴ്ച നല്‍കിയിരുന്നു. ഉത്തരവ് പുറത്തിറങ്ങിയാല്‍ പിഎഫ്ഐയുടെ ഓഫിസുകള്‍ സീല്‍ ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് പൊലീസ് കടക്കും. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ പൊലീസ് നടപടികള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപി ഇറക്കും.