ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്, 80 ലക്ഷം കൊടുത്ത് ഒത്തുതീര്‍പ്പാക്കി

0
14

സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയി കോടിയേരിക്കെതിരായ  പീഡന പരാതി പണം നൽകി ഒത്തുതീർപ്പാക്കി. പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവിനായി 80 ലക്ഷം രൂപയാണ് ബിനോയ് നല്‍കിയത്.

ബിനോയി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു  ബീഹാറുകാരിയായ യുവതി പരാതി നല്‍കിയത്. ഒത്തുതീർപ്പ് വ്യവസ്ഥകള്‍ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.

കുട്ടിയുടെ അച്ഛന്‍ ആരെന്ന കണ്ടെത്താന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വരും മുന്‍പെയാണ് കേസ് ഒത്ത് തീര്‍പ്പിലാവുന്നത്. കേസ് അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്രകാലം നീട്ടിയത്.