ഗവർണറുടെ മുന്നറിയിപ്പ് ഫലം കണ്ടു; സെനറ്റ് യോഗം വിളിക്കാമെന്ന് കേരള വി സി

0
32
arif muhammed khan

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിന് വഴങ്ങി കേരള സര്‍വകലാശാല വിസി ഡോ.മഹാദേവന്‍ പിള്ള. ഒക്ടോബർ 11 നുള്ളില്‍ സെനറ്റ് യോഗം  ചേര്‍ന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.  തുടർന്നാണ് സെനറ്റ് യോഗം ചേരാൻ വി സി തയ്യാറായത്

പുതിയ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നല്‍കാനാവശ്യപ്പെട്ടപ്പോള്‍, ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തില്‍ എന്ത് നടപടിയെടുത്തെന്നു മറുചോദ്യമുന്നയിച്ച കേരള സര്‍വകലാശാലാ വി.സി ഡോ.മഹാദേവന്‍ പിള്ളയ്ക്ക് താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ രംഗത്തുവന്നിരുന്നു.