ദൃശ്യം മോഡല്‍ കൊലപാതകം: ബി.ജെ.പി പ്രവര്‍ത്തകനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി

ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. യുവാവിന്റെ മൃതദേഹം സുഹൃത്തിൻറെ വീടിൻറെ തറയിൽ കുഴിച്ചിട്ട നിലയിൽ . ബിജെപി പ്രവര്‍ത്തകനായ ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുകുമാറാണ് (43) കൊല്ലപ്പെട്ടത്. യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ മാസം 26ന് അമ്മ പോലീസിൽ പരാതി നൽകിയിരുന്നു.ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ അടുത്ത ബന്ധമുള്ള ഒരാൾ കൊന്നതായി സൂചന ലഭിച്ചു.. ചങ്ങനാശ്ശേരി എസി കോളനിയിലെ മുത്തുകുമാറിന്‍റെ വീട്ടില്‍നിന്നാണ് പൊലീസ് മതൃദേഹം കണ്ടെത്തിയത്.വീട്ടിന്റെ പിന്നാമ്പുറത്തെ പുതിതായി നിര്‍മ്മിച്ച തറപൊളിച്ച് പരിശോധിച്ചപ്പോഴായിരുന്നു ഇത്