സ്കൂൾ വിനോദയാത്ര, രാത്രി യാത്ര ഒഴിവാക്കണം : മന്ത്രി വി ശിവൻകുട്ടി

0
25

സ്കൂൾ വിനോദയാത്രയിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും നിർദേശം നൽകി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് 2020 മാർച്ച് രണ്ടിന് വിശദമായ നിർദ്ദേശം നൽകിയിരുന്നു. ഇതു പ്രകാരം രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറു വരെ യാത്ര പാടില്ല. ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ യാത്രയുടെ പൂർണ്ണ ഉത്തരവാദിത്വം സ്ഥാപന ഉടമകൾക്കാണെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്