ഇലന്തൂരിലെ നരബലിക്കുശേഷം പ്രതികൾ മനുഷ്യമാംസം തിന്നു

0
15

ഇലന്തൂരിൽ നരബലിയ്ക്ക് ശേഷം പ്രതികൾ കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയായ ലൈലയുടെ വെളിപ്പെടുത്തൽ. ആയുസ്സും യുവത്വവും നിലനിർത്താൻ ഷാഫി നിർദ്ദേശിച്ചതനുസരിച്ചാണ് ഇതെന്നും ലൈല പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.ലൈല നേരിട്ടാണ് ശരീരഭാഗങ്ങൾ പാകം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴിത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടിൽ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്.

ഇലന്തൂരിലെ ഭഗവൽസിംഗിന്റെ വീട്ടുപരിസരത്തു നിന്ന് ഇന്നലെ പുറത്തെടുത്ത ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.