ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ പീഡന ശ്രമത്തിന് കേസ്

0
19

അമേരിക്കൻ മലയാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കേസിൽ ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ  വര്‍ക്കല ജൂഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ബലാല്‍സംഗ ശ്രമം, അശ്‌ളീല പ്രദര്‍ശനം, ഐ ടി നിയമം എന്നീ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്.  ഈ പരാതി ഉന്നയിച്ച്  യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ വര്‍ക്കല കോടതിയെ സമീപിച്ചത്.

2019 ജൂലായ് 19 ന് ടെക്‌സാസിലെ അവരുടെ വീട്ടില്‍ അതിഥിയായി താമസിക്കവേ സ്വാമി ഗുരുപ്രസാദ് ഇവരെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സഭവുമുണ്ടാത്്. സ്വാമിയുടെ തുണികള്‍ ഇസ്തരിയിട്ടുകൊണ്ടിരുന്ന അവസരത്തില്‍ ഇയാള്‍ അവരെ കടന്ന് പിടിക്കുകയും ബലമായി കിടക്കയിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.