ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസ്; കെ സുധാകരൻ ഒന്നാം പ്രതിയെന്ന് മുഖ്യമന്ത്രി

0
25

ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരൻ ഒന്നാം പ്രതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത് . സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ പി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തനിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകി