എൽദോസ് കുന്നപ്പള്ളിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

0
18

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎക്ക്  മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ മറ്റേനാള്‍ ഹാജരാകരണമെന്നും നിർദേശിച്ചു.

പീഡനക്കേസിൽ താൻ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും.തന്റെ ഭാഗം കേൾക്കണം എന്ന് കെപിസിസി നേതൃത്വത്തോട് അഭിഭാഷകൻ മുഖേനെ എൽദോസ് ആവശ്യപ്പെട്ടു.