അധ്യാപികയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് എതിരായ അച്ചടക്ക നടപടി സംബന്ധിച്ച് കെപിസിസി ഇന്ന് തീരുമാനമെടുത്തേക്കും. വിഷയത്തിൽ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം ഉള്ളതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒളിവില്‍ പോയത് ശരിയായില്ല എന്നും നടപടി വൈകി എന്നും ചിലര്‍ പറയുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ എല്‍ദോസ് പറയുന്നത് കൂടി കേള്‍ക്കണം എന്നാണ് മറുവിഭാഗം ഉന്നയിക്കന്നത്.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവ് പ്രകാരം ഇന്ന് രാവിലെ 9 ന് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ചോദ്യം ചെയ്യലിന് എത്തുന്ന എല്‍ദോസിനെ പൊലീസ് അറസ്റ്റ് ചെയ്യും.