സ്ത്രീ പീഡനക്കേസിൽ ഉൾപ്പെട്ട പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടുംകേസ്. സൈബർ കേസ് ആണ് രജിസ്റ്റർ ചെയ്തത്. എംഎൽഎക്ക് എതിരെ പീഡന പരാതി ഉന്നയിച്ച യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഇതോടൊപ്പം ഈ യുവതിയെ വക്കീൽ ഓഫിസിൽവച്ച് മർദിച്ചെന്ന കേസിൽ എംഎൽഎ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. വഞ്ചിയൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കോടതിയില്‍ അപേക്ഷ നൽകിയത്.