നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ചു

0
27

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതി ശരത്തിനും തിരിച്ചടി.കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്  ഇരുവരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജിയിൽ വിധി പറഞ്ഞത്.