എ എം ആരിഫിന് കാറപകടത്തിൽ പരിക്ക്

0
43

ആലപ്പുഴ എംപി എ എം ആരിഫിന് കാറപകടത്തിൽ പരിക്ക്.  രാവിലെ ചേര്‍ത്തല കെ വി എം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. എംപി ഓടിച്ചിരുന്ന കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ കാര്‍ വെട്ടിപ്പൊളിച്ചാണ് ആരിഫിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ അദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അപകട സമയത്ത് ആരിഫ് മാത്രമെ കാറിനുള്ളില്‍ ഉണ്ടായിരുന്നുള്ളൂ.