നടിയെ ആക്രമിച്ച കേസിലെ വിചാരണ നവംബര്‍ 10 ന് പുനരാരംഭിയ്ക്കും. വിസ്താരം അവശേഷിയ്ക്കുന്ന 36 സാക്ഷികള്‍ക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സമന്‍സ് അയച്ചു. മഞ്ജു വാര്യര്‍ അടക്കമുള്ള മൂന്ന് സാക്ഷികള്‍ക്ക് തല്‍ക്കാലം സമന്‍സില്ല. വീണ്ടും വിസ്തരിയ്ക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രത്യേക അപേക്ഷ നല്‍കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ആദ്യം വിസ്തരിക്കുന്നത് പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ സജിത്തിനെയാണ്.