വാക്സിൻ വിതരണത്തിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു

0
27

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കേരളം മുൻഗണനാ വിഭാഗത്തിൽ പെടുന്ന സംസ്ഥാനം ആയതിനാൽ എന്നാൽ ജനുവരി 16 മുതൽ തന്നെ വാക്സിൻ വിതരണം ആരംഭിക്കാനാണ് സാധ്യത. ബസ്സ് വിതരണത്തിനായി 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
എറണാകുളത്താണ് ഏറ്റവും അധികം കേന്ദ്രങ്ങൾ 12 എണ്ണം. തിരുവനന്തപുരത്തും കോഴിക്കോടും 11 കേന്ദ്രങ്ങൾ വീതം തയ്യാറാക്കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ 9 കേന്ദ്രങ്ങൾ വീതമാണ് ഉള്ളത്. ഇതുവരെ 3,54, 897 പേരാണ് സംസ്ഥാനത്ത് കോവിഡ് വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ ദിനം 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകും. വാക്‌സിന്‍ ശേഖരത്തിനുള്ള ലാര്‍ജ് ഐ.എല്‍.ആര്‍ 20 എണ്ണവും 1800 വാക്‌സിന്‍ കാരിയറുകളും സജ്ജമാക്കി. അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. രോഗവ്യാപന തോത് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇത് അംഗീകരിക്കപ്പെടുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.