മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

0
22

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്, കഴിഞ്ഞ ദിവസങ്ങളില അദ്ദേഹത്തിന് ക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെങ്കിലും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  നേരത്തെ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും, മരുമകന്‍ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.