മഴക്കെടുതി: 39 പേര്‍ മരിച്ചു, ആറ് പേരെ കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി

0
26

തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ പിരിഞ്ഞു. കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമായി 39 പേരാണ് ഇതുവരെ മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമായതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഈ കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 304 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 213 വീടുകൾ പൂർണമായി തകർന്നു. 1393 വീടുകൾ ഭാഗികമായും തകർന്നു.

പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കൂടാതെ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ദുരന്ത നിവാരണ സംവിധാനം മെച്ചപ്പെടുത്തണമെന്നും കെ ബാബു എംഎൽഎ സഭയിൽ ആവശ്യപ്പെട്ടു.