കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ ‘കലണ്ടർ 2024’ പുറത്തിറക്കി 

0
43
കുവൈത്ത് സിറ്റി: കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ‘2024 കലണ്ടർ’  പുറത്തിറക്കി. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയയത്തിൽ വെച്ച് നടന്ന ദിക്ർ  പ്രാർത്ഥനാ മജ്ലിസിൽ വെച്ച്  ഇസ്‌ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി ആദ്യകോപ്പി മംഗോ സൂപ്പർ മാർക്കറ്റ് ഓപ്പറേഷൻ മാനേജർ മുഹമ്മദലി സാഹിബിനു നൽകി പ്രകാശനം നിർവഹിച്ചു
പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി, ആക്ടിങ് സെക്രട്ടറി നാസർ കോഡൂർ, ട്രഷറർ ES അബ്ദുറഹിമാൻ ഹാജി, അബ്ദുല്ലത്തീഫ് എടയൂർ, ഹുസ്സൻകുട്ടി, റഷീദ് പഴന്തോങ്, അമീൻ മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.
 കേന്ദ്ര ദഅവാ സെക്രട്ടറി ഇസ്മായിൽ ഹുദവി ദിക്ർ മജ്ലിസിനു   നേതൃത്വം നൽകി. ശൈഖ് അഹമ്മദുൽ കബീരി രിഫാഇ, ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ, എം.എം ബഷീർ മുസ്‌ലിയാർ തുടങ്ങിയ മണ്മറഞ്ഞു പോയ മഹാന്മാരെ  അനുസ്മരിച്ചു ഇബാദ് കൺവീനർ അബ്ദു റഹീം ഹസനി പ്രഭാഷണം നിർവഹിച്ചു.  ശംസുദ്ധീൻ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
 കേന്ദ്ര – മേഖലാ – യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയർ പങ്കെടുത്തു.
Photo Caption
കെ.ഐ.സി ‘2024 കലണ്ടർ’ ചെയർമാൻ ശംസുദ്ധീൻ ഫൈസി ആദ്യകോപ്പി മാൻഗോ സൂപ്പർ മാർക്കറ്റ് ഓപ്പറേഷൻ മാനേജർ മുഹമ്മദലിക്ക്  നൽകി ഉദ്ഘാടനം നിർവഹിക്കുന്നു