കുവൈറ്റ് യാത്രക്കാരിൽ നിന്ന് 1.5 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി

കുവൈറ്റിൽ നിന്ന് വന്ന രണ്ട്  യാത്രക്കാരിൽ നിന്നായി കേരളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥർ ഒന്നരക്കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണം പിടികൂടി.   കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആനന്ദവല്ലി എന്ന യാത്രക്കരിയിൽ നിന്നു ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള  1706.950 ഗ്രാം ഭാരം വരുന്ന സ്വർണം പിടികൂടി. നാല് പാക്കറ്റുകൾക്കുള്ളിൽ ഉള്ള സ്വർണത്തിന് 90 ലക്ഷം രൂപ വില വരും. രണ്ടാമത് പിടിയിലായത് സഫീറ് എന്ന ആളാണെന്ന് അധികൃതർ പറഞ്ഞു.  ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച1,089 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.