സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആരംഭിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി ശനിയാഴ്ച മുതൽ സംസ്ഥാനത്ത് അന്തര്‍ജില്ല യാത്രകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. അത്യാവശ്യം യാത്രകൾക്ക് ഉപയോഗിക്കാൻ പോലീസ് പാസ്സുകൾ ലഭ്യമാകും. പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് വൈകിട്ടോടെ പ്രവര്‍ത്തന സജ്ജമാകും. അതുവരെ അവശ്യസര്‍വിസുകള്‍ക്ക് യാത്ര ചെയ്യുന്നതിന് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാര്‍ഡ് ഉപയോഗിക്കാം.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ധന വിതരണം, പമ്പുകള്‍, പാചകവാതക വിതരണം എന്നിവ പ്രവർത്തിക്കും. അതിന് പുറമെ പാസ്പോര്‍ട്ട്, വിസ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഇൻഷുറന്‍സ് എന്നിവ തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. വാഹന വര്‍ക്ക് ഷോപ്പുകള്‍ ആഴ്ച അവസാനം രണ്ട് ദിവസം തുറക്കാം.
ലോക്ക് ഡൗണിന്റെ ഭാഗമായി 25,000 പോലീസുകാരെ വിന്യസിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻ രക്ഷാമരുന്നുകള്‍ എത്തിക്കാന്‍ ഹൈവേ പോലീസിന്റേയും ഫയര്‍ഫോഴ്സിന്റെയും സംയുക്ത സംവിധാനം ഉണ്ടാകും.