മോൻസന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

0
22

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഹാജരാക്കും.മോൻസൻ നൽകിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.

കഴിഞ്ഞ മൂന്നു ദിവസമായി  ക്രൈംബ്രാഞ്ച് സംഘം മോൻസനെ  ചോദ്യം ചെയ്തു വരികയായിരുന്നു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റിന്‍റെ പേരിൽ പണം തട്ടിയെന്ന കേസിലാണിത്.  സാമ്പത്തിക ഇടപാടുകൾ സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൻ നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.