സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളെസംരക്ഷിക്കുന്നതിനായി ബയോ ബബിൾ

0
29

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന കൊവിഡ് വ്യാപന സാധ്യതയിൽ നിന്നും  കുട്ടികളെ സംരക്ഷിക്കുന്നതിനായി ബയോ ബബിൾ സുരക്ഷ ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജും പറഞ്ഞു. ഇരു വകുപ്പുകളുടെയും സംയുക്ത യോഗത്തിനു ശേഷമാണ് മന്ത്രിമാരുടെ പ്രതികരണം.കുട്ടികൾ സ്കൂളിലെത്തി തിരിച്ച് വീടുകളിൽ എത്തുന്നതുവരെയുള്ള കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.ആശങ്കയ്ക്ക് ഇടമില്ലാതെ കുട്ടികളെ സുരക്ഷിതരായി സ്കൂളിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുനസ്ഥാപിക്കുന്നതിനുള്ള നടപടികളും രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളും എല്ലാ സ്കൂളുകളും സ്വീകരിക്കണം. കുട്ടികൾക്കായി പ്രത്യേകം മാസ്കുകൾ തയ്യാറാക്കും. സ്കൂളുകളിൽ മാസ്കുകൾ നിർബന്ധമായും കരുതണം