മാര്‍ക്ക് ജിഹാദ്’ പരാമര്‍ശം; പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി ശിവൻകുട്ടി കേന്ദ്രത്തിന് കത്തയച്ചു

0
33

മാര്‍ക്ക് ജിഹാദ്’ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിവാദ പരാമര്‍ശം നടത്തിയ ഡല്‍ഹി സർവകലാശാലയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം.

വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള പ്രൊഫസര്‍ നടത്തിയത് എന്നും, സ്പർദ്ധ വളർത്താൻ കാരണമായേക്കാമെന്നും . ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി കത്തിൽ ഉന്നയിച്ചു.