ഹരിദാസ്‌ വധം; 4 ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ

0
26

സിപിഐ എം പ്രവർത്തകൻ  ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല്‌ ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ. പുന്നോൽ കിഴക്കയിൽ ഹൗസിൽ സി കെ അർജുൻ (23), ടെമ്പിൾഗേറ്റ്‌ സോപാനത്തിൽ കെ അഭിമന്യു (22), പുന്നോൽ ചാലിക്കണ്ടി ഹൗസിൽ സി കെ അശ്വന്ത്‌ (23), പുന്നോൽ ചാലിക്കണ്ടി ഹൗസിൽ ദീപക്‌ സദാനന്ദൻ (29) എന്നിവരെയാണ്‌ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തത്‌. ഫോറൻസിക്‌ പരിശോധനയിൽ ദീപക്കിന്റെ വീട്ടിൽ നിന്ന്‌ രക്തക്കറ കണ്ടെത്തിയിരുന്നു.

ബിജെപി മണ്ഡലം പ്രസിഡൻറ്‌ കൊമ്മൽ വയലിലെ കെ ലിജേഷ്‌, പുന്നോൽ സ്വദേശികളായ കെ വി വിമിൻ, അമൽ മനോഹരൻ, ഗോപാലപ്പേട്ടയിലെ സുനേഷ്‌ എന്ന മണി എന്നിവരെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. റിമാൻഡിലായ ഇവരെ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നതിനിടയിലാണ്‌ നാലുപേരെ കൂടി പിടിച്ചത്‌. മത്സ്യബന്ധന ജോലികഴിഞ്ഞ്‌ 21ന്‌ പുലർച്ചെ ഒന്നരയോടെ തിരിച്ചെത്തിയ ഹരിദാസനെ വീട്ടുമുറ്റത്തിട്ടാണ്‌ ആർഎസ്‌എസ്‌ -ബിജെപിക്കാർ വെട്ടിക്കൊന്നത്‌