സിപിഐ എം സംസ്ഥാന സമ്മേളനം ഇന്ന് (വെള്ളിയാഴ്‌ച) സമാപിക്കും. ബി രാഘവൻ നഗറിൽ നടക്കുന്ന പ്രതിനിധിസമ്മേളനത്തോടെയാണ് പിരിയുക. വൈകിട്ട് അഞ്ചിന് ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
എസ് രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്, എം എ ബേബി, ജി രാമകൃഷ്‌ണൻ എന്നിവരും സംസാരിക്കും. കോവിഡ് സാഹചര്യത്തിൽ പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് എട്ടുമണിക്കൂർ പൊതുചർച്ചയ്‌ക്കും മറുപടിക്കും ശേഷം വ്യാഴാഴ്‌ച ഏകകണ്‌ഠമായി അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖകൂടി വെള്ളിയാഴ്‌ച അംഗീകരിക്കും. തുടർന്ന് സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും.