സൈറയുമായി ആര്യ നാടണഞ്ഞു

കാത്തിരിപ്പിനൊടുവിൽ സൈറ യുമായി ആര്യ കേരളത്തിലെത്തി. യുക്രൈനില്‍നിന്ന് വളർത്തുനായ സൈറയുമായി  ഡല്‍ഹിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനി ആര്യക്ക് നാട്ടിലേക്കുള്ള യാത്ര അല്പം പ്രശ്നമായിരുന്നു.  സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയ എയർ ഏഷ്യ വിമാനത്തിൽ വളർത്തുനായയെ കയറ്റാൻ ആവില്ലെന്ന്  കമ്പനി അധികൃതർ നിലപാടെടുത്തതോടെ ആണിത്. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെട്ടു, ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സിഇഒയേയും മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍  ഇരുവരെയും കൊച്ചിയില്‍ എത്തിച്ചു.