കോണ്‍ഗ്രസിൽ പുനഃസംഘടനാ ചര്‍ച്ചകള്‍ വീണ്ടും കീറാമുട്ടി ആകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി ഇതുവരെ നടത്തിയ ചർച്ചകളിൽ 3 ജില്ലകളില്‍ മാത്രമാണ് ധാരണയായത്. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടക്കും. കെ. സുധാകരനും വി.ഡി. സതീശനും ഇന്നലെ നാല് മണിക്കൂറിലേറെ ചര്‍ച്ച നടത്തി. എം.പി മാരുടെ പരാതിക്ക് പിന്നാലെ ഹൈക്കമാന്റ് പുനസംഘടന നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടതാണ് അനിശ്ചിതത്വത്തിന് കാരണം. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുതിയ പട്ടികയാണു തയാറാകുന്നത്. കരടുപട്ടിക തയാറാക്കിയ നിലയ്ക്ക് ഭാരവാഹി പ്രഖ്യാപനമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കെ സുധാകരൻ.