മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് കെ.എം. ഖാദര്‍ മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു യോഗം ചേര്‍ന്നത്. പാര്‍ട്ടി ഏകകണ്ഠമായാണ് സാദിഖലി തങ്ങളെ അധ്യക്ഷനാക്കുന്നതെന്ന് കെ.എം. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം വഹിച്ചിരുന്ന നാഷണല്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് എന്ന കമ്മിറ്റിയുടെ ചുമതലയും സാദിഖലി ശിഹാബ് തങ്ങള്‍ക്കായിരിക്കുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ പറഞ്ഞു.