പാമ്പുകടിയേറ്റ് വിശ്രമത്തിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പ് പിടിത്തത്തിനിറങ്ങി. ഇടവേളക്ക് ശേഷം പിടിച്ചത് മൂർഖനെ. ആലപ്പുഴ ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്.. മുകേഷിന്റെ മകന് അഖില്‍ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്കില്‍ കയറുമ്പോഴാണ് പത്തി വിടര്‍ത്തിയ മൂര്‍ഖനെ കാണുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരില്‍ ചിലരാണ് വാവ സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടത്. വാവ സുരേഷ് എത്തുമെന്ന് അറിഞ്ഞതോടെ പ്രദേശത്ത് ജനങ്ങള്‍ തടിച്ചുകൂടി. സുരേഷ് രാത്രി എട്ടരയ്ക്കാണ് ചാരുംമൂട്ടിലെത്തിയത്. ബൈക്കിന്റെ ഹാന്‍ഡിലില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കി. ആശുപത്രി വിട്ടശേഷം പുറത്തു പോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും രണ്ട് വയസുള്ള ചെറിയ മൂര്ഖനാണിതെന്നും വാവ പറഞ്ഞു