മീഡിയവൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു .
സുപ്രീം കോടതി അഭിഭാഷകരായ മുകുൾ റോഹ്തകി, ദുഷ്യന്ത് ദവെ, എന്നിവരാണ് മീഡിയ വണിന് വേണ്ടി ഹാജരാകുക. വ്യാഴാച തുറന്ന കോടതിയിലാണ് ഹരജിയിൽ വാദം കേൾക്കും. നേരത്തെ വെള്ളിയാഴ്ച വാദം കേൾക്കുമെന്നാണ് അറിയിച്ചിരുന്നത്.