സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെയും, ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നടക്കുന്ന ബജറ്റിന്മേല്‍ ഏറെ പ്രതീക്ഷകളാണ് ഉള്ളത്.
നികുതി പരിഷ്‌കാരം ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. കാര്‍ഷിക, ആരോഗ്യ മേഖകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും. ടൂറിസം, വ്യവസാായ മേഖലകള്‍ക്കും, സില്‍വര്‍ ലൈന്‍ സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ടാകും.
വരുമാനം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഇക്കുറി ബജറ്റിലുണ്ടാകും. അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തില്‍ 16,000 കോടി രൂപയുടെ കുറവ് ഉണ്ടായേക്കും. ജിഎസ്ടി നഷ്ടപരിഹാരം മേയ് മാസത്തോടെ നിര്‍ത്തലായാല്‍ പതിനായിരം കോടിയോളം രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകും.
സാമ്പത്തിക ബാധ്യത ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് ഊന്നല്‍ നല്‍കും.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും ഭൂമിയുടെ ന്യായ വിലയും ഉയര്‍ത്തിയേക്കും. സാധാരണ ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ട് സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.