നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ കെ ഇ എ കുവൈറ്റ് അനുശോചിച്ചു

0
23

കുവൈത്ത് സിറ്റി : മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി നിര്യാണത്തിൽ കാസറഗോഡ് എക്സ്പാട്രിയറ്റ് അസോസിയേഷൻ ( കെ ഇ എ ) കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെ ഏവരുടെയും മനം കവര്‍ന്ന നെടുമുടി വേണു എന്ന അതുല്യ കലാകാരൻ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മയായി നിലനിൽക്കും.

മലയാള നാടക-ചലച്ചിത്ര മേഖലക്ക് നിരവധി സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ വിയോഗത്തില്‍ പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും ദുഖത്തോടൊപ്പം പങ്ക് ചേരുന്നതായി കെ ഇ എ ഭാരവാഹികൾ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.