കോഴിക്കോട്: മുന്‍ ഹരിതാ നേതാക്കള്‍ക്കെതിരായ നടപടി പുനപരിശോധിച്ചേക്കും എന്ന സൂചന നൽകി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഹരിതയുടെ മുന്‍ നേതാക്കൾ ഇപ്പോഴും ലീഗുകാര്‍ ആണെന്നും, ചിലര്‍ ക്ഷണിച്ചിട്ടും പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നും സാദിഖലി തങ്ങള്‍ സൂചിപ്പിച്ചു.