ഉക്രെയിനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി ആയിശത്ത് ഷിബ് ലയെ പ്രൊഫ. എ.പി. അബ്ദുൾ വഹാബ് സന്ദർശിച്ചു

0
18

ഉക്രെയിനിലെ യുദ്ധമുഖത്ത് നിന്നും നാട്ടിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി ആയിശത്ത് ഷിബ് ലയെ പ്രൊഫസർ എ.പി. അബ്ദുൾ വഹാബ് സന്ദർശിച്ചു.

ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി സി.എച്ച്.അബ്ദുൾ റഹിമാൻ, ബീവി ദമ്പതികളുടെ മകൾ ഉക്രെയിനിൽ എം ബി ബി എസിന് പഠിക്കുന്ന ആയിഷത്ത് ഷിബ്‌ലയാണ് നാട്ടിൽ തിരിച്ചെത്തിയത്.

ഉക്രെയിനിലെ കാർകിയിൽ നിന്നും ലെവി എന്ന സ്ഥലത്തേക്ക് സാധാരണയായി ട്രെയിനിൽ പതിനാല് മണിക്കൂർ യാത്ര ചെയ്യേണ്ടത് ദുരിതപൂർണമായി ഇരുപത്തിനാല് മണിക്കൂറോളം സമയമെടുത്ത് നിന്ന് യാത്ര ചെയ്യുകയും, ശേഷം എഴുപത് കിലോമീറ്റർ ദൂരം വീണ്ടും തുടർയാത്ര ചെയ്ത് പോളണ്ട് അതിർത്തിയിലെത്തി ഇന്ത്യൻ എംബസി മുഖേന മുംബൈ – കൊച്ചി വഴി നാട്ടിൽ തിരിച്ചെത്തുകയുമായിരുന്നു.

ആയിശത്ത് ഷിബ്‌ലയെ ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ എ.പി. അബ്ദുൾ വഹാബ് ഹദ്ദാദ് നഗറിലെ വീട്ടിലെത്തി സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.
ഖത്തർ ഐ എം സി സി നേതാവ് അക്സർ ഹദ്ദാദിന്റെ സഹോദരീ പുത്രിയാണ് ഷിബ് ല.