എ ഐ സിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണം എന്ന് പാർട്ടിക്കകത്ത് ശക്തമായ ആവശ്യം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ് കനത്ത പരാജയത്തെത്തുടര്‍ന്നാണിത്. കെ സി വേണുഗോപാലിനെതിരെ കണ്ണൂരിലാണ് പോസ്റ്ററുകള്‍ വ്യാപകമാകുന്നത് .
അഞ്ച് സംസ്ഥാനങ്ങളെ വിറ്റുതുലച്ച വേണുഗോപാലിന് ആശംസകളെന്നും പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ എന്നാണ് ശ്രീകണ്ഠാപുരം എരുവേശി എന്നീ സ്ഥലങ്ങളിൽ പതിച്ച പോസ്റ്ററുകളിൽ പറയുന്നത് .
സംഘടനയെ നയിക്കാന്‍യാതൊരു കഴിവുമില്ലാത്തയാളെയാണ് ഐ ഐ സി സി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നതെന്ന് ഗുലാം നബി ആസാദു കബില്‍ സിബല്‍ തുടങ്ങിയ നേതാക്കള്‍ ആരോപിച്ചിരുന്നു. അതേ സമയം കെ സി വേണുഗോപാല്‍ സംഘനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്കുമെന്ന സൂചനകളും ശക്തമാകുന്നുണ്ട്.