സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട വേനല്‍ മഴക്ക് സാധ്യത

0
29

കടുത്ത ചൂടിനിടെ  സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ നല്ല മഴയ്ക്ക് സാധ്യത . ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും എന്ന് കാലാവസ്ഥാ വകുപ്പ്  പ്രവചിച്ചു. അടുത്താഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. . ചൊവ്വാഴ്ച വൈകീട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്.